എന്റെ പിഴ എന്റെ പിഴ എന്റെ വലിയ പിഴ

  0
  ഞങ്ങള് കോണ്‍ഗ്രസ്സുകാരാ……. അറിയില്ലേ?
  എങ്ങന്യാ അറ്യാ….. ആവോ!
  സൂക്ഷിച്ചു നോക്കിക്കേ, നല്ല തൂവെള്ള ഖദറല്ലേ, ഒരു അഴുക്കുപോലും ഇല്ലാത്തത്.
  അതുകണ്ടു. പണിയെടുത്താലല്ലേ അഴുക്കു വരൂ…….. കീറിപ്പോവൂ.
  അതുപറയണ്ട, പണ്ടു ഞങ്ങള്‍ പുതിയതു വാങ്ങി കീറി ഉപയോഗിക്കാറുണ്ട്.
  അതുമറിയാംന്നേ.
  ….ന്നാലും മോദി ഞങ്ങളുടെ നേതാവിന്റെ അച്ഛനെ അഴിമതിക്കാരനെന്നു വിളിച്ചത് ശരിയായില്ല.
  അതേയോ. പക്ഷെ നിങ്ങടെ നേതാവിന്റെ അമ്മയുടെ അച്ഛന്‍ പണ്ട് റഷ്യയില്‍നിന്ന് ട്രാക്ടര്‍ വാങ്ങിയ ഒരു അഴിമതിയാരോപണത്തിലുണ്ടായിരുന്നല്ലൊ.
  അതുകള. അദ്ദേഹം എഴുത്തുകാരനായിരുന്നു എന്നോര്‍ത്താ മതി.
  ശരി. നേതാവിന്റെ അച്ഛന്റമ്മ മാരുതി അഴിമതിയില്‍ ആരോപിതയായിരുന്നില്ലേ?
  അതുകള അവര്‍ ധീരയായിരുന്നു.
  എന്നിട്ടാണോ അലഹബാദ് ഹൈക്കോടതി വിധി വന്നപ്പോള്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതും ഫാസിസ്റ്റ് ഭരണം നടത്തിയതും.
  അതുപിന്നെ……… രാജ്യത്തിന്റെ ആവശ്യം, എന്നുവച്ചാ ഞങ്ങളന്നേ പറഞ്ഞിരുന്നില്ലേ ഇന്ത്യയെന്നാല്‍ ഇന്ദിര. ഇന്ദിരയെന്നാല്‍ ഇന്ത്യയെന്ന്. അപ്പോ ഇന്ദിരയുടെ ആവശ്യം ഇന്ത്യയുടെ ആവശ്യം.
  ഓഹോ അങ്ങനെയാണല്ലേ. അല്ല നിങ്ങളുടെ നേതാവിന്റെ അച്ഛന്‍ ബോഫോഴ്‌സ് കേസിലെ അഴിമതിയാരോപിതനായിരുന്നില്ലേ?
  പറഞ്ഞല്ലോ. മരിച്ചവരെക്കുറിച്ചു പറയരുത്. ഇന്നലെകളെക്കുറിച്ച് പറയരുത്.
  അല്ല; ഇന്നലെകളുടെ ഓര്‍മ്മകളും പശ്ചാത്തലവുമൊക്കെയല്ലേ ചരിത്രം.
  അതു ശര്യാ.
  അപ്പോള്‍ ചരിത്രം ഓര്‍മ്മിക്കേണ്ടതല്ലേ. തമസ്‌കരിക്കാമോ? ചരിത്രം അപ്പോ അഴിമതിയുടേതാണ് അല്ലേ?
  ദേ………. പിന്നേം മരിച്ചവരെപ്പറ്റി.
  ശ്ശോ! മറന്നു.. ജീവിച്ചിരിക്കുന്നവരെക്കുറിച്ച് ആകാമല്ലേ.
  ങും… ങും….
  ആവാംന്നോ…. അല്ലന്നോ……
  ങും………. ങും…………..
  നിങ്ങളുടെ നേതാവും അമ്മനേതാവുമൊക്കെ അഴിമതികാര്യത്തില്‍ കോടതി ജാമ്യത്തിലല്ലേ, അള്‍ടെ അളിയനടക്കം പ്രശ്‌നത്തിലല്ലേ.
  അതു കോടതിക്കാര്യം.
  ഓഹോ…….നേതാവിന്റെ പേര് വ്യാജമെന്നു പറയുന്നു. കുലം വ്യാജമെന്നു പറയുന്നു. പൗരത്വം വ്യാജമെന്നു പറയുന്നു. അങ്ങനെ……… അങ്ങനെ……
  ശ്ശെ.. നിര്‍ത്തൂ.  അസൂയക്കാര് പറയുന്നത് കേട്ട്,…………….
  മോദിയെക്കുറിച്ച്?!
  നേതാവ് പറഞ്ഞതുകേട്ടില്ലേ, വംശീയഹത്യ നടത്തിയ നരാധമന്‍.
  ഓ… അങ്ങനെയുണ്ടോ? അപ്പോ സിഖുകാരെ കൊലചെയ്തത് വംശീയകൊലയായിരുന്നില്ലേ?
  അഴിമതിയെക്കുറിച്ച് പറയ്.
  ‘അഴി’മതിയെന്നാണോ. എന്തിനാ നേതാവേ കള്ളം പറയുന്നത്?
  എന്തു കള്ളം.
  കോടതിയില്‍പോയി നിങ്ങളുടെ നേതാവ് മാപ്പപേക്ഷിച്ച് വലയുന്നത് കാണണുണ്ടല്ലോ.
  ങും……… മ്……………… മ്……….
  ഗാന്ധിവധം ആര്‍എസ്എസ്സാണെന്നു പറഞ്ഞ് മാപ്പു പറഞ്ഞു. മോദി അഴിമതി നടത്തിയെന്ന് കള്ളം പറഞ്ഞു നടന്നതിന് മാപ്പു പറഞ്ഞു. വനവാസികളെ കൊല്ലാന്‍ പറഞ്ഞെന്ന് വ്യാജം പറഞ്ഞതിന് മാപ്പു പറഞ്ഞു.
  അതൊന്നുമല്ല കാര്യം.
  പിന്നെ,
  മോദിയെ ഭരണത്തില്‍നിന്നും താഴെയിറക്കണം.
  എന്തിന്?
  അറിയില്ലേ?
  ഇല്ല.
  കണ്ടുപിടിച്ചോളൂ.
  ആകാം.
  …..ന്നാലും കേരളത്തിലെത്ര അഴിമതിയാരോപണമായിരുന്നു കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത്? സരിതയെ താരമാക്കി വ്യഭിചാരത്തെ അലങ്കരിച്ചില്ലേ?
  ദേ…… ഇന്നത്തെ കാര്യമൊന്നും പറയാനില്ലേ?
  ഉവ്വല്ലൊ. പാലക്കാട്ട് തെരഞ്ഞെടുപ്പ് ഫണ്ട് എത്തിയില്ലെന്ന് സ്ഥാനാര്‍ത്ഥി. കാസര്‍ഗോഡ് സ്ഥാനാര്‍ത്ഥിയുടെ പണം സഹായി അടിച്ചെടുത്തുകൊണ്ടുപോയി എന്ന് സ്ഥാനാര്‍ത്ഥി. തന്റെ തെരഞ്ഞെടുപ്പിന് വേണ്ട പ്രവര്‍ത്തനം നടത്തിയില്ലെന്ന് തിരുവനന്തപുരം സ്ഥാനാര്‍ത്ഥി.
  ഞങ്ങളതെല്ലാം ചര്‍ച്ച ചെയ്ത് പരിഹരിക്കും.
  അല്ലാ……… മോഷണം ചര്‍ച്ച ചെയ്‌തെങ്ങന്യാ പരിഹരിക്ക്യാ.
  ഞാനാദ്യമേ പറഞ്ഞില്ലേ, ഞങ്ങള്‍ കോണ്‍ഗ്രസ്സുകാരാ അറിയില്ലേന്ന്.
  അറിയാവേ…. കോണ്‍ഗ്രസ്സുകാര്‍ അഴിമതിക്കാരാണെന്ന് പറയാന്‍ പാടില്ലാല്ലേ.
  പിന്‍കുറിപ്പ്: കോടതിയില്‍ പോലീസുകാരനെത്തി പരാതി പറഞ്ഞു. അയാളെ പ്രതി കഴുതയെന്നു വിളിച്ചു. കോടതി പ്രതിയെ ശാസിച്ചു. ഇനി മേല്‍ പോലീസുകാരനെ കഴുതയെന്നു വിളിക്കരുത്.
  പ്രതി സവിനയം സമ്മതിച്ചു. എന്നിട്ടൊരു സംശയം ചോദിച്ചു.
  കഴുതയെ പോലീസുകാരനെന്നു വിളിച്ചാല്‍ തെറ്റാകുമോ?

  LEAVE A REPLY

  Please enter your comment!
  Please enter your name here

  Solve : *
  11 + 28 =