ഇറാന്റെ ഡ്രോൺ അമേരിക്ക വെടിവച്ചു വീഴ്ത്തി; ഗൾഫിൽ യുദ്ധഭീതി

    വാഷിംഗ്ടണ്‍: ഇറാന്റെ ഡ്രോണ്‍ വെടിവച്ചിട്ടതായി അമേരിക്കന്‍ പ്രസിഡന്റ് ട്വീറ്റിലൂടെയാണ് വിവരം നല്‍കിയത്തിന് പിന്നാലെ ഗൾഫ് രാജ്യങ്ങളിൽ യുദ്ധഭീതി. യുഎസ് നാവികസേനയുടെ യുദ്ധക്കപ്പലാണ് ഡ്രോണ്‍ വീഴ്ത്തിയത്.

    ഇറാനുമായി ഏതാനും നാളുകളായി നടക്കുന്ന വാക്‌പോരിന്റെ തുടര്‍ച്ചയാണ് ഇന്നലെ നടന്ന ആക്രമണം. കപ്പലിന്റെയും ജീവനക്കാരുടെയും സുരക്ഷയ്ക് വേണ്ടിമാത്രമാണ് പ്രതിരോധിച്ചതെന്ന് ട്രംപ് പറഞ്ഞു. ഏതാണ്ട് 1000 അടി ഉയരത്തിലെത്തിയതോടെയാണ് അക്രമിക്കാന്‍ നിര്‍ബന്ധിതമായതെന്ന് ട്രംപ് വ്യക്തമാക്കി.

    എന്നാല്‍ ടെഹറാന്റെ ഉയര്‍ന്ന നയതന്ത്ര ഉദ്യോഗസ്ഥന്‍ മുഹമ്മദ് ജവാദ് സരിഫ് അമേരിക്കയുടെ അവകാശവാദം തള്ളി.