ഇന്നിന്റെ ദുഃഖം നാളെയുടെ സമൃദ്ധി

  എന്തിനെയും പോസിറ്റീവ് ആയി മാത്രം കാണുക. നന്നായി ശ്രമിച്ചാൽ നമുക്കതിന് കഴിയും..

  ചിലപ്പോൽ നമ്മളെ അത്യധികം വേദനിപ്പിക്കുന്ന ഒരു സംഭവം ജീവിതത്തിൽ നടന്നിരിക്കാം. ആ സമയത്ത് ആ സംഭവം നമ്മുടെ ജീവിത്തെ തന്നെ മാറ്റി മറിച്ചിരിക്കാം. ജീവിതം അവസാനിപിക്കുന്നതിനെ കുറിച്ചു പോലും ചിന്തിച്ചിരിക്കാം എന്നാൽ കുറേ കാലം കഴിഞ്ഞു തിരിഞ്ഞു നോക്കുമ്പോൾ മിക്കപ്പോഴും ആ ദുഃഖ സാഹചര്യങ്ങൾ ആകും നമ്മുടെ വിജയത്തിന്റെ കാരണമായി തോന്നുക. ..

  “സംഭവിച്ചതെല്ലാം നല്ലതിന്, ഇപ്പോൾ സംഭവിക്കുന്നതും നല്ലതിന്.. ഇനി സംഭവിക്കാൻ പോകുന്നതും നല്ലതിന് .” ഈശ്വരൻ അറിയാതെ നമ്മുടെ ജീവിതത്തിൽ ഒന്നും സംഭവിക്കില്ല..ഈ ലോകം എന്തെന്ന് നമ്മളെ അറിയിക്കാനും നമ്മളെ കൂടുതൽ നല്ലവരാക്കാനുമാകും ഈശ്വരൻ നമുക്ക് കൂടുതൽ കൂടുതൽ ദുഃഖ അനുഭവങ്ങളെ മനസ്സിലാക്കി തരുനത്. ആ ദുഖത്തിലൂടെ കടന്നുവരുന്ന ഒരുവന് ജീവിതം എന്തെന്ന് എളുപ്പത്തിൽ മനസ്സിലാക്കാനാകും.നമുക്കുള്ളിലെ നന്മയെ കൂടുതൽ തിരിച്ചറിയാനാകും..

  ഒരുവന്റെ മനസ്സ് കൂടുതൽ സ്ഥിരപ്പെടുത്താൻ ഇത്തരം അനുഭവങ്ങൾ അത്യാവശ്യമാണ്. ഒപ്പം നമ്മുടെ തന്നെ ഉള്ളിലെ കഴിവുകളെ പുറത്തെടുക്കാനും നാം ആരാണെന്ന് നമ്മെ തന്നെ ബോധ്യപ്പെടുത്തിക്കൊടുക്കാനും ഈശ്വരൻ കണ്ടെത്തിയ മാര്ഗമാകും അത്. സുഖ സമൃദ്ധിയിൽ ജീവിക്കുന്ന ഒരാളിന് ജീവിതത്തിൽ റിസ്ക്‌ എടുക്കേണ്ട ആവശ്യം വരുന്നില്ല.. പക്ഷെ ഈ റിസ്ക്‌ എടുത്തുള്ള ജീവിതമാണ് ഒരുവനിലെ കഴിവുകളെ പുറത്തേക്കു കൊണ്ടുവരുന്നത്. സുഖ ജീവിതത്തിൽ ഒരിക്കലും ചിന്തിക്കുക പോലും ചെയ്യാത്ത വഴികളിലൂടെയാകും അവൻ സഞ്ചരിപ്പിച്ച് ജീവിതം എന്തെന്ന് സ്വയം മനസ്സിലാക്കി തരുന്നത്. മിക്കപ്പോഴും അനുഭവങ്ങൾ കൊണ്ട് സമ്പന്നമാകും അവരുടെ ജീവിതം. ഒപ്പം സ്വന്തം കഴിവുകളെ തിരിച്ചറിയുക വഴി ജീവിത വിജയവും അവനു സ്വന്തം.

  അതുകൊണ്ട് ഇപ്പോൾ ദുഖങ്ങളിലൂടെ കടന്നുപോകുന്നവർ ഈ ദു:ഖത്തെ പുണ്യകർമ്മങ്ങൾ വർദ്ധിപ്പിച്ച് കൊണ്ട് മറികടന്നാൽ നാളെ കൈവരിക്കാൻ പോകുന്നത് വിജയത്തിന്റെയും ശാന്തിയുടേയും സന്തോഷത്തിന്റെയും മാധുര്യം ആയിരിക്കും

  സുരേഷ് ആർ നായർ