ഇനിയും മരിക്കാത്ത ഗംഗ

    സനാതന ധർമ്മത്തിന്റെ പൊരുളുതേടി ഇറങ്ങുന്നവരെല്ലാം അവസാനം എത്തുന്നത് ഗംഗയുടെ തീരത്താണ് .ഹിമവൽസാനുക്കളി ൽ നിന്നൊഴുകി ഭാരരതത്തിന്റെ ഹൃദയഭൂമിയെ സമ്പന്നമാക്കി ഇന്ത്യൻ മഹാസമുദ്രത്തിൽ യാത്ര അവസാനിപ്പിക്കുന്ന ഗംഗയെ മാറ്റി നിർത്തി ഭാരതത്തിന്റെ ചരിത്രം രചിക്കാൻ സാധ്യമല്ല. ഈശ്വരനിഷേധിയായ ഒരു പ്രത്യയ ശാസ്ത്രത്തിനും ഗംഗാസമതലത്തിൽ വളരാൻ കഴിയില്ലന്ന പ്രത്യേകതയും ഗംഗക്കുണ്ട്. എന്നാൽ ഗംഗയെ നിഷേധിക്കാനും മറക്കാനും ഭരണകൂടങ്ങൾ നടത്തിയ ഹീനമായ ശ്രമങ്ങളു ടെ ചരിത്രമാണ് സ്വാതന്ത്ര്യാനന്തര ഭാരതത്തി നു പറയാനുള്ളത്. അനുനിമിഷം മലിനമായി ക്കൊണ്ടിരിക്കുന്ന ഗംഗയുടെ കണ്ണുനീരു കാണാൻ നമുക്കു കഴിഞ്ഞില്ലങ്കിൽ വരുന്ന തല മുറ മാപ്പു തരില്ല .

    ഗംഗാ മാതാവിന്റെ പരിശുദ്ധി സംരക്ഷിക്കാൻ വേണ്ടി സ്വന്തം ജീവിതം ഉപേക്ഷിച്ച ഡോ.ഗുരു ദാസ് അഗർവാളിന്റെ ആത്മാവിന്റെ രോദന മെങ്കിലും കേൾക്കാൻ കഴിയുന്നില്ലങ്കിൽ നമ്മു ടെ ഭരണാധികാരികളെ മനുഷ്യർ എന്ന മനോ ഹരമായ പദം ഉപയോഗിച്ചു വിശേഷിപ്പിക്കാൻ വരുന്ന തലമുറ തയ്യാറാകുമെന്ന് തോന്നുന്നില്ല. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ ആദ്യ മെമ്പർ സെക്രട്ടറിയായിരുന്ന ഡോ. ഗുരു ദാസ് അഗർവാൾ IIT കാൻപൂരിലെ പ്രൊഫസ റായിരുന്നു.കാലിഫോർണിയ യൂണിവേഴ്‌സിറ്റി യിൽ നിന്ന് ഡോക്ട്രേറ്റ് സമ്പാദിച്ച അദ്ദേഹം രാജ്യത്തെ ഏറ്റവും മികച്ച പരിസ്ഥിതി ശാസ്ത്ര ജ്ഞന്മാരിൽ ഒരാളായിരുന്നു .

    ഗംഗാനദിയെ മാലിന്യ മുക്തമാക്കി സംരക്ഷിച്ച് വരുന്ന തലമുറക്ക് കൈമാറാൻ അദ്ദേഹം വച്ച നിർദ്ദേശങ്ങൾ ഗൗരവമായി പരിഗണിക്കാനോ അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ കേൾക്കാ നോ നമ്മുടെ അധികാരി വർഗം തയ്യാറായില്ല ന്ന വസ്തുത ഞെട്ടലോടു മാത്രമേ ഓർക്കാൻ കഴിയൂ .രാജ്യത്തിന്റെ ദേശീയ അടയാളമായി ഗംഗയെ പ്രഖ്യാപിക്കണമെന്ന അദ്ദേഹത്തിന്റെ നിർദ്ദേശം എന്തുകൊണ്ട് സ്വീകരിക്കപ്പെട്ടില്ല എന്നുള്ളത് ഭരണകൂട കാപട്യങ്ങളുടെ ജീവിക്കു ന്ന തെളിവായി നിലനില്ക്കുന്നു. പ്രാചീനമായ സ്വാഭാവികതയോടെ ഗംഗയെ സംരക്ഷിക്കണ മെന്ന അദ്ദേഹത്തിന്റെ ആഗ്രഹം രാജ്യസ്നേഹി യായ ഓരോ ഭാരതീയ പൗരന്റെയും സ്വപ്നമാ യിരുന്നു .ഗംഗയെ തടസ്സമില്ലാതെ ഒഴുകാൻ അനുവദിക്കണമെന്ന അദ്ദേഹത്തിന്റെ അപേ ക്ഷ ബധിര കർണ്ണങ്ങളിലാണ് പതിച്ചത്. രാഷ് ട്രീയ സ്വാധീനമുള്ള വ്യവസായികൾ നടത്തുന്ന വ്യവസായശാലകളിലെ മാലിന്യങ്ങൾ ഗംഗയി ലേക്ക് ഒഴുകി എത്തുന്നതു തടയാൻ ഡോ.ഗുരു ദാസ് അഗർവാൾ എന്ന ഒറ്റയാൾ പട്ടാളത്തിന് കരുത്തുണ്ടായിരുന്നില്ല .

    2011 ൽ തന്റെ എഴുപത്തി ഒൻപതാം വയസ്സി ൽ ഗ്യാൻ സ്വരൂപ് സനന്ദ് എന്ന പേരിൽ സന്യാ സം സ്വീകരിച്ച ഡോ.അഗർവാൾ എല്ലാ അർ ത്ഥത്തിലും സർവ്വവും ത്യജിച്ച സംന്യാസിയായി രുന്നു. ഗംഗയുടെ പവിത്രത നിലനിർത്തുക മാത്രമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. അതിനായി ഗംഗയുടെ പ്രത്യേകതകൾ ശാസ് ത്രീയമായി തെളിയിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു .ഹിമാലയസാനുക്കളിലെ സസ്യലതാ ദികളെ തഴുകി ഒഴുകിയെത്തുന്ന ഗംഗക്ക് സ്വയം ശുദ്ധീകരണത്തിനുള്ള വരദാനം പ്രകൃതി നല്കിയതാണ് . ആരോഗ്യദായകമായ പൊളി മറുകളുടേയും മൂലകങ്ങളുടേയും സാന്നിദ്ധ്യം അദ്ദേഹം ഗംഗാ നദിയിൽ കണ്ടെത്തി.കോളി ഫോം ബാക്ടീരിയയെ നശിപ്പിക്കാനുള്ള ഗംഗ യുടെ സവിശേഷമായ കരുത്ത് അദ്ദേഹം ശാസ്ത്രീയമായി തെളിയിച്ചു. പക്ഷെ ഗംഗയു ടെ സംരക്ഷണം ആവശ്യപ്പെട്ട് 112 ദിവസത്തെ നിരാഹാരത്തിനൊടുവിൽ ഡോ . ഗുരുദാസ് അഗർവാൾ അദ്ദേഹത്തിന്റെ ജീവിതം ഗംഗ ക്കായി സമർപ്പിച്ചു.ഹൃദയമില്ലാത്ത ഭരണയന്ത്ര ത്തിൽ ഒരു ചെറിയ ചലനം പോലും സൃഷ്ടിക്കാ ൻ ആ ജീവത്യാഗത്തിനു കഴിഞ്ഞില്ല .ഭാരതത്തി ന്റെ ആത്മാവിനെ സംരക്ഷിക്കുന്ന ഗംഗയ്ക്ക് വേണ്ടി ഡോ .ഗുരുദാസ് അഗർവാൾ എന്ന ശാസ്ത്രജ്ഞന് അല്ലങ്കിൽ ഗ്യാൻ സ്വരൂപ് സനന്ദ് എന്ന സംന്യാസിക്ക് തന്റെ വിലപ്പെട്ട ജീവിതം സമർപ്പിക്കേണ്ടി വന്നത് ആധുനിക ഭാരതത്തിന്റെ ചരിത്രത്തിലെ ഒരു കറുത്ത അദ്ധ്യായമായി അവശേഷിക്കും .